വടവൃക്ഷം – കവിത
ഞാനെന്ന വടവൃക്ഷം
മഹാമേരുപോലെയാം
തളര്‍ന്നു നില്‍ക്കുന്നീ
കൈകളും കാല്‍കളും
ശോഷിചൊട്ടിയെന്‍
കവിള്‍ തടങ്ങളും
എല്ലുന്തി നില്‍ക്കും
പോല്‍ ഉണങ്ങിയ ശിഖിരങ്ങളും
എന്‍ ബാല്യം നുകര്‍ന്നൂ
നിങ്ങള്‍ മതി -
യാവോളം ആത്മ നിര്‍വൃതിയില്‍
കാറ്റത്തിരുന്നും
എന്‍ കൈകളില്‍
ഊഞ്ഞാലാടിയും
ശിഖരങ്ങളില്‍ കയറി
പഴങ്ങള്‍ പറിച്ചതും താഴെ –
വീണതുമെല്ലാം ഓര്‍ക്കുന്നു
ഇന്നും
ഒരു മധുര സ്മരണയാം
ഓര്‍മ്മകള്‍ തന്‍
ഒച്ചകള്‍ കാതില്‍ മുഴങ്ങുന്നു
ഒരു തരം വേദനയെ
പ്രണയിക്കും ഞാന്‍ ….
എന്‍ പുറം പോളിഞ്ഞൂ
വിണ്ടു –
കീറി മരശല്‍ക്കങ്ങള്‍
അടര്‍ന്നൂ -
വീഴുന്നൂ ഇലകള്‍
മഞ്ഞ നിറങ്ങളായ്
വേദനകള്‍ കണ്ണീര്‍
കണ ങ്ങലായ് ഇറ്റിറ്റു വീണു ....
ഒരുകാലം പച്ച തളിര്‍
വെറ്റിലപോല്‍ പൂത്തു -
നിന്നതും പുഷ്പങ്ങള്‍ വര്‍ണ്ണങ്ങളായ് വാരി -
വിതറിയതും കാണുന്നൂ ഇന്നും ഓര്‍മ്മ
ചെപ്പിലൂടെ....
എന്‍ യവ്വനകാലം
പഴങ്ങള്‍ കാറ്റത്ത് ഇലകിയടിയതും ....
മതിയാവോളം വിശപ്പകറ്റാനും
എന്‍ -
മര ചോട്ടില്‍
വെള്ളമൊഴിക്കാനും ....
മത്സര ബുദ്ധിയോടെ
ബാലികാ ബാലന്മാര്‍ ....
എന്‍ ബാല്യം തീര്‍ത്തും
നിഷ്കളങ്കമായിരുന്നു ....
ഇന്നിതാ ആരുമില്ല
തിരിഞ്ഞു
നോക്കാന്‍ എനിക്ക് ചുറ്റും
....
അറ്റു പോയതും
ഉണങ്ങി ദ്രവിച്ചു പോയതും എന്‍ -
ശിഖിരങ്ങള്‍
ഇളംകാറ്റില്‍ താഴെ വീഴാന്‍ ....
ഞാനെന്ന വടവൃക്ഷം
ഭൂമിക്കു ഭാരമായി –
എന്തിനീ ജന്മം
ബാക്കി നീ –
യതറിയുന്നല്ലോ എന്‍
ഭൂമി ദേവി നിനക്കായ് -
സമര്‍പ്പിക്കുന്നു ഈ ജന്മം മണ്ണിനു
വളമെങ്കിലും....
സമാപനം.
No comments:
Post a Comment