Friday, February 20, 2015

ലില്ലിയുടെ വര്‍ണ്ണതുമ്പിയും കൂട്ടുകാരനും - ബാല കഥ




ഉച്ചയൂണ് കഴിഞ്ഞു ബാബുമോന്‍ പറമ്പിലെ മാവിന്‍ ചുവട്ടില്‍ വിശ്രമിക്കാന്‍ വന്നിരുന്നതാണ്. കുളിര്‍മയുള്ള ഇളംകാറ്റും മാവിന്റെ തണലും കൂടി യായപ്പോള്‍ ബാബുമോന്‍ സന്തോഷ ഭരിതനായി അറിയാതെ ഒരു ദീര്‍ഘ നിശ്വാസം വിട്ടുപോയി . ഒരു ഊഞ്ഞാലും കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിക്കതിരുന്നില്ല . ബാബുമോന്‍ ചുറ്റും തല തിരിച്ചു നോക്കി. ലില്ലി ഉച്ചയൂണ് കഴിഞ്ഞു കളിക്കാന്‍ വരാമെന്ന് പറഞ്ഞിട്ട് ഇതുവരെയും കാണുന്നില്ലല്ലോ . ക്ലാസ്സു വിട്ടപ്പോള്‍ ഇന്ന് കളിക്കാന്‍ വരാമെന്ന് സമ്മദിച്ചതാണ് . ചിലപ്പോള്‍ ഊണ് കഴിചേച്ചു പതുക്കെയേ വരുകയുള്ളാരിക്കും. പതുകെ വരട്ടെ. അങ്ങനെ ആശ്വസിച്ചു . മസില്‍ ഇങ്ങനെ ഓരോന്നും ആലോചിച്ച് വിഷണ്ണനായി ഇരുന്നപ്പോള്‍ വര്‍ണ്ണ ചിറകുകളുള്ള ഒരു തുമ്പി ബാബുമോന്റെ തൊട്ടടുത്ത്‌ കൂടി പറന്നുപോയി. ഹായ് എന്ത് ഭംഗിയുള്ള തുമ്പി.  ഇരുന്ന ഇരിപ്പില്‍ ചാടിയെനീറ്റു തുമ്പിയെ പിടിക്കാനായി പിന്നത്തെ ശ്രമം . ആ സമയത്ത് ദേ വരുന്നൂ ലില്ലി തുമ്പിയുടെ പുറകേ .” ലില്ലി ഓടി വാ നമുക്കീ തുമ്പിയെ പിടിക്കാം “.  ബാബുമോന്‍ ഉറക്കെ പറഞ്ഞു. രണ്ടുപേരും കൂടി ആ വര്‍ണ്ണ തുമ്പിയുടെ പുറകെ പാഞ്ഞു . കുറെ ദൂരം ഓടിക്കഴിഞ്ഞപ്പോള്‍ തുമ്പി മാവിന്റെ ചില്ലകളിലേക്ക്‌ ചേക്കേറുകയും ചെയ്തു . തുമ്പിയെ വിട്ടിട്ട് ബാബുമോനും ലില്ലിയും കൂടി തിരിച്ചു വന്നു . “നമ്മളിന്നു എന്നതാ കളിക്കുക . ബാബുമോന്‍ ലില്ലിയോടെ ചോദിച്ചു.  “മണ്ണപ്പം  ഉണ്ടാക്കി കളിച്ചാലോ  “ ലില്ലി അഭിപ്രായപ്പെട്ടു. ഊം ...ഒന്നിരുത്തി മൂളിയശേഷം ബാബുമോന്‍ തലയാട്ടി .
“നമുക്ക് അപ്പുറത്തെ വീട്ടിലെ രമണിയും റസാക്കിനെയും കൂടി വിളിച്ചാലോ .., എങ്കില്‍ നല്ല രസമായിരിക്കും ഇല്ലെ ....”ബാബുമോന്റെ ഈ അഭിപ്രായത്തോട് ലില്ലി യോജിച്ചു . അങ്ങനെ ബാബുമോനും ലില്ലിയും കൂടി പോയി അടുത്ത വീട്ടിലെ രമണിയെയും രസാക്കിനെയും കൂട്ടുകൂടി കളിക്കാന്‍ വിളിച്ചുകൊണ്ടു വന്നു . കളി സംഘത്തില്‍ ഇപ്പോള്‍ നാലു പേരായി . എല്ലാവര്ക്കും സന്തോഷമായി . സ്കൂള്‍ ഇല്ലാത്ത ദിവസം ഒത്തുകൂടാന്‍ സാധിച്ചതിന്റെ സന്തോഷം ആ മാവിന്‍ ചുവട്ടില്‍ ഇരുന്നുകൊണ്ട് അവര്‍ ആഘോഷിച്ചു .  പ്രശാന്ത സുന്ദരമായ ആ മാവിന്‍ ചുവട്ടില്‍ ഇരുന്നുകൊണ്ട് നാലുപേരും കൂടി മണ്ണപ്പം ഉണ്ടാക്കി കളിക്കാന്‍ ആരംഭിച്ചു . മാവിന്റെ ഇലകളും പച്ച ഇലകളും പിഞ്ചു പേരക്കയും എന്നുവേണ്ട ചെറിയ കല്ലുകളും വരെ അവരുടെ മണ്ണപ്പ ആഘോഷത്തിന്‍റെ വിഭവങ്ങള്‍ ആയിരുന്നു .  അവരുടെ കുഞ്ഞു മനസ്സുകള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി . എല്ലാവരും ഒരേ സ്കൂളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കൂട്ടുകാരാണ് . സ്കൂള്‍ അവധി ഉള്ളപ്പോഴെല്ലാം അവര്‍ ഈ മാവിന്‍ ചോട്ടില്‍ കൂടുക പതിവാണ് .
ബാബുമോന്‍ മത്രം കൂട്ടുകാരായ അയല്‍പക്കത്തെ പിള്ളേരുമായി കളിക്കുന്നത് അപ്പനും അമ്മയ്ക്കും ഇഷ്ടമാല്ലയിരുന്നു . ശരിക്കും ഒരു കിളിക്കൂട്ടില്‍ അകപ്പെട്ടത് പോലെയായിരുന്നു  വീട്ടില്‍ കഴിഞ്ഞിരുന്നത്. ഒരു സ്വാതന്ത്ര്യവും ഇല്ലാത്ത ജീവിതം  ബാബുമോനെ വല്ലാതെ വീര്‍പ്പുമുട്ടിച്ചു .   തന്നെയുമല്ല , വീടിനകത്താനെങ്കില്‍ കൂടെ കളിക്കാന്‍ കൂട്ടിനു ആരും ഉണ്ടായിരുന്നില്ല. മറ്റു പിള്ളേരുടെ കൂടെ വിടുകയും ഇല്ല . വല്ലാത്ത ദുര്‍വിധി തന്നെ . ബാബുമോന്‍ ഇതൊക്കെ ഓര്‍ത്തു ഒറ്റയ്ക്ക് ഇരുന്നു സ്ന്കടപ്പെടുമായിരുന്നു . അപ്പന്റെയും അമ്മയുടെയും കണ്ണു വെട്ടിച്ചാണ് മിക്കപ്പോഴും അയല്‍പക്കത്തെ പിള്ളേരുമായി മാവിന്‍ ചുവട്ടില്‍ കൂടിയിരുന്നത് . ലില്ലിയും രമണിയും റസാക്കും വളരെ നല്ല കൂട്ടുകാരായിരുന്നു . ഉച്ചയൂണ് കഴിഞ്ഞ് സാധാരണ നപ്പനും അമ്മയും ഉറങ്ങുന്ന നേരത്താണ് ബാബുമോന്‍ വീട്ടില്‍ നിന്നും ചാടിയിരുന്നത് . അപ്പനും അമ്മയ്ക്കും കൂടി ഒരേയൊരു മകന്‍ . ബാബുമോന്റെ മൂത്ത ചേട്ടന്‍ നേരത്തെ ഒരു അപകടത്തില്‍ മരിച്ചു പോയിരുന്നു . അതുകൊണ്ടാണ് ബാബുമോനെ ഇത്രയും കടിഞ്ഞാണിട്ട് വളര്‍ത്തിയിരുന്നത് . പുന്നാരിച്ചു പുന്നാരിച്ചു താഴെയും വെക്കില്ല  , തോളെന്നു ഒട്ടു ഇറക്കുകയും ഇല്ല. ഇതായിരുന്നു വീട്ടിലെ സ്ഥിതി . പക്ഷെ ബാബുമോന് ഈ സ്നേഹതെക്കാളും  വലുത് പ്രിയ കൂട്ടുകാരുടെ സമിപ്യമായിരുന്നു . തുമ്പികളും പക്ഷി കുഞ്ഞങ്ങളും കോഴിക്കിഞ്ഞുങ്ങളുടെ കൂടെയുള്ള ഇരിപ്പും ചിത്രശലഭങ്ങളും ഒക്കെയായിരുന്നു ബാബുമോന്റെ ഇഷ്ടങ്ങളും സഹചാരികളും .
മണ്ണപ്പം ഉണ്ടാക്കി കളിച്ചു സമയം പോയത് ബാബുമോനും കൂട്ടുകാരും അറിഞ്ഞില്ല . എല്ലാവരും കൂടി വളരെ സന്തോഷത്തോടെ ഇരിക്കുന്ന സമയം  പെട്ടെന്ന് പുറകില്‍ നിന്ന് ഒരു അലര്‍ച്ചയും ബാബുമോന്റെ തുടയില്‍ ചൂരലിന് ഒരു അടിയും ഒരുമിച്ചായിരുന്നു . അപ്പന്‍ കോപം കൊണ്ട് മുന്നില്‍ നില്‍ക്കുന്നു . കൂട്ടുകാരെല്ലാം കൂടി ഒരൊറ്റ ഓട്ടം . പക്ഷി പറക്കുന്ന വേഗതയില്‍ . ലില്ലി നിന്ന നില്പില്‍ അപ്രത്യക്ഷമായി . എങ്ങോട്ട് പോയെന്നറിഞ്ഞില്ല . ബാബുമോന്‍ അടികൊണ്ടു ഒരൊറ്റ കരച്ചില്‍ . ആ കിഞ്ഞു മനസ്സില്‍ അതുവരെ യുണ്ടായിരുന്ന അതിരറ്റ സന്തോഷം വേദനയുടെ കാര്‍മേഘത്തിന് വഴിമാറി . മനസിലെ ദുഖം ഉള്ളിലൊതുക്കി ബാബുമോന്‍ വീണ്ടും കൂട്ടിലടച്ച പക്ഷിയായി . അമ്മ വന്നു വരിയെടുത്തോണ്ട് പോകുമ്പോഴും ബാബുമോന് ഒരു ബന്ധനത്തിന്റെ വേദന മാത്രം ബാക്കി .     

സമാപനം

No comments: