Wednesday, January 14, 2015

സംനാദിന് ഗള്‍ഫില്‍ അടുജീവിതം ബാക്കി






രണ്ടു തവണ ഗള്‍ഫില്‍ എത്തിയിട്ടും ആട് ജീവിതം നയിച്ച സംനാദ് നാട്ടിലേക്കു മടങ്ങി . ഏകദേശം മൂന്നു വര്ഷം മുന്‍പ് ആദ്യമായി സൌദിയില്‍ ഹൌസ് ഡ്രൈവറായി എത്തിയ സംനാദ് തായിഫില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെ മരുഭൂമിയിലുള്ള 280 ആടുകളുടെ കൂട്ടത്തെ നോക്കുന്ന ജോലിയാണ് കിട്ടിയത് . കഠിനമായ ജോലി ചെയ്യാനാവില്ലെന്ന് തീര്‍ത്തു പറഞ്ഞതോടെ മാര്‍ദ്ടനം ആയിരുന്നു  അത്രേ മറുപടി. രണ്ടു മാസം മരുഭൂമിയില്‍ കഴിഞ്ഞു . ഒടുവില്‍ ഗത്യന്തരമില്ലാതെ സ്പോന്‍സര്‍ എക്സിറ്റ് അടിച്ചു . ഒരു റിയാല്‍ പോലും നല്‍കാതെ കയറ്റിവിട്ടു . അതും മുംബയിലേക്ക് . അവിടെനിന്നു ട്രാവല്‍സ് ജീവനക്കാരോട് കരഞ്ഞു പറഞ്ഞത് കൊണ്ട് അവര്‍ ബസില്‍ നാട്ടിലെത്തിച്ചു . ഏഴ് മാസം മുന്‍പ് പിന്നെയും അയല്‍വാസി നല്‍കിയ കുവൈറ്റിലെ ഹൌസ് ഡ്രൈവര്‍ വിസക്ക് ഉള്ളതെല്ലാം പെറുക്കി ക്കൂട്ടി 65000  രൂപ നല്‍കിയാണ്‌ സംനാദ് രണ്ടാം വട്ടം ഗള്‍ഫില്‍ എത്തിയത് . 80  കുവൈറ്റി ദിനാറും ഭക്ഷണവും താമസവുംയിരുന്നു വാഗ്ദാനം . രണ്ടുമാസം സ്പോന്സരുടെ വീട്ടില്‍ ജോലി ചെയ്തു . ശമ്പളവും ഇഖ്‌ആമയും നല്‍കിയിരുന്നില്ല. നാട്ടില്‍ നിന്ന് ഭാര്യയും ബന്ധുക്കളും നവോദയ പ്രവര്‍ത്തകരെ കണ്ടു വിവരം പറഞ്ഞു. അവസാനം നവോദയ പ്രവര്‍ത്തകനായ ഷാജഹാന്‍ ഇട്ടോളിന്റെ സഹായത്തോടെ നാട്ടിലെത്തി .

No comments: