Thursday, January 22, 2015





ചെരുപ്പ് കമ്പനി

മീര , ലിഷ , ജാന്‍സി , ലിന , ഇവര്‍ കൂട്ടുകാര്‍ . രാവിലെ ഒമ്പത് മണി സമയം .. ഒരേ ബസില്‍ എല്ലാവരും കൂടി ഒരുമിച്ചാണ് പോക്ക് . എല്ലാ ദിവസവും ഇതേ സമയം , ഇതേ ബസ് .

ബസിറങ്ങി എല്ലാവരും കൂടി കോളെജിലേക്ക് നടന്നു പോകുന്നു . നല്ല വേഗതയിലാണ് നടത്തം . കൂട്ടത്തില്‍ ലിന മാത്രം പുറകിലായിപ്പോയി .
ലിഷ    : ലിനേ , ഒന്ന് വേഗന്‍ നടക്കു, അല്ലെങ്കില്‍ പ്രിന്‍സിപ്പലിന്റെ ചീത്ത കേള്‍ക്കേണ്ടി വരും .

ലിന    : ഓ .....നാശം .......ഈ ചെരുപ്പ് .....വേഗതയില്‍ ന്നടക്കാന്‍ പറ്റുന്നില്ലല്ലോ ......

( ക്ലീച് ......ക്ലീച് .......ക്ലീച് ......ക്ലീച് .....എല്ലാവരുടെയും ചെരുപ്പ് വലിഞ്ഞു മുറുകുന്ന ശബ്ദം ...)
പെട്ടെന്ന് “ ട്ടപ്പ് “ ( ഒരു വലിയ ശബ്ദം .)
എല്ലാവരും തിരിഞ്ഞു നോക്കി ......ലിനയുടെ ചെരുപ്പിന്റെ വള്ളി പൊട്ടി .., നിന്ന് കരയുന്നു. കൂട്ടുകാരികള്‍ ഓടിക്കോടി ആശ്വസിപ്പിക്കുന്നു.
അടുത്തുള്ള ചെരുപ്പുകുത്തിയുടെ കടയില്‍ കയറി നന്നാക്കി .., എല്ലാവരും മിറങ്ങി .

ജാന്‍സി    : എടി ലിനേ ..., നിന്റെ ചെരുപ്പ് വാങ്ങിയിട്ട് എത്ര നാളായി .

ലിന    : ഒരു മാസം

ജാന്‍സി    : മൈ ഗോഡ്...!!!!  , നിനക്കറിയാമോ എന്‍റെ ചെരുപ്പ്    
            വാങ്ങിയിട്ട് ഒരു വര്ഷം തികയുന്നു . എന്‍റെ ചെരുപ്പിന്റെ  
             വള്ളി ഇതുവരെ പൊട്ടിയിട്ടില്ല . തന്നെയുമല്ല..,
           നടക്കുമ്പോള്‍ ഒരു പ്രത്യേക സുഖം .” ട്ടപ്പ് .., ട്ടപ്പ് ...”
            ഉണ്ടാവത്തെയില്ല .
കൂട്ടുകാരികള്‍ : “ട്ടപ്പ് .. ട്ടപ്പ് ...”.( എല്ലാവരും ചിരിക്കുന്നു . )

ജാന്‍സി    : അതെ ഞാന്‍ വേഗതയില്‍ നടക്കുമ്പോള്‍ റോഡിലൂടെ      
           ഒഴുകുന്നതുപോലെ തോന്നുന്നു. കാരണം ഞാന്‍ ധരിക്കുന്നത്
           falcon  എന്നാ    കമ്പനിയുടെ  ചെരുപ്പാണ് .

ജാന്‍സി ലിനയോട് : നിനക്ക് ഇപ്പോള്‍ തന്നെ falcon  എന്നാ കമ്പനിയുടെ ഒരു ജോഡി ചെരുപ്പ് വാങ്ങി തരാം .. വിലയും കുറവാണു “...ട്ടപ്പ് ...ട്ടപ്പ് “ ഇല്ലേയില്ല..    


സമാപനം

No comments: