Sunday, January 25, 2015

ഒരു സാഹിത്യകാരന്റെ വിലാപം - ലേഖനം






സംഘ പരിവാര്‍ പ്രതിഷേധത്തെ തുടര്‍ന്ന് തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ വിവാദ നോവല്‍ അടക്കമുള്ള മുഴുവന്‍ കൃതികളും പിന്‍വലിച്ചു. ഒരു സാഹിത്യകാരന്റെ ഹ്രദയനൊമ്പരം . 2010 -  ല്‍ തമിഴില്‍ പുറത്തിറങ്ങിയ  “ മതൊരുപാകാന്‍ “ എന്നാ നോവലാണ്‌ സംഘ പരിവാറിനു വന്‍ തലവേദന ഉണ്ടാക്കിയത് . പെരുമാള്‍ മുരുകന്‍ എന്നാ എഴുത്തുകാരന്‍ മരിച്ചിരിക്കുന്നു. “ ഞാന്‍ ദൈവമല്ല , ഉയര്തെഴുന്നെല്‍കാനും പോകുന്നില്ല , പുനര്‍ജന്മത്തില്‍ വിശ്വാസവും ഇല്ല . “ ഇത്രയും അദ്ദേഹം ഹ്രദയം നൊന്തു പറഞ്ഞു . 2013 – ല്‍ ഇന്ഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത കൃതി  “  one part woman “ എന്നാ പേരില്‍ penguin books  പ്രസിദ്ധീകരിച്ചതോടെ പ്രശ്നം രൂക്ഷമായി .
മുരുകന്റെ സ്വദേശമായ നമാക്കലിലെ സംഘപരിവാര്‍ പ്രവര്‍ത്തകരും ചില ജാതി സംഘടനകളും പ്രധിഷേധവുമായി രംഗത്തെത്തിയാതോടെയാണ് കൃതി വിവാദമായത് . നാമക്കലില്‍ ഹര്‍ത്താല്‍ ആചരിക്കുകയും കൃതി നിരോധിക്കണമെന്ന് അവശ്യപ്പെട്ട് പോലിസ് സ്റ്റേഷന്‍ മാര്‍ച്ച്‌ നടത്തുകയും ചെയ്തു . നോവലിനെതിരെയും എഴുതുകരനെതിരെയും ഭീഷണിയുമായി സംഘപരിവാര്‍ രംഗത്ത് വന്നതിനെ തുടര്‍ന്ന് തമിഴ് നാട്ടിലെ വിവിധ എഴുത്തുകാര്‍ മുരുകന് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു . ജാതിയതക്കെതിരെ ശക്തമായ നിലപാടുള്ള മുരുകനെതിരെ , മതവികാരം ആളിക്കത്തിക്കാന്‍ ശ്രമിക്കുകയാണ് സംഘപരിവാര്‍ എന്നാണ് എഴുത്തുകാര്‍ ആരോപിക്കുന്നത് .
ഇത്രയും പത്ര വാര്‍ത്തയുടെ ചുരുക്കം .

ഇനി നോവലിലെ സംഭവം എന്താണെന്നു നോക്കാം . നൂറു വര്ഷം മുന്‍പ് തിരുന്ജക്കൊദ് അര്‍ദ്ധ നാരീസ്വര ക്ഷേത്രോത്സവത്തോട് അനുബന്ധിച് നടന്നിരുന്നു എന്ന് കരുതുന്ന ആചാരത്തിന്റെ പാശ്ചാത്തലത്തിലാണ് നോവല്‍ ഒരുങ്ങുന്നത് . ഉത്സവ രാത്രിയില്‍ ആരുമായും കിടപ്പറ പങ്കിടാന്‍ സ്ത്രീക്ക് അവകാശം ഉണ്ടായിരുന്നുവെന്ന് നോവലില്‍ വിശദമായി വിവരിക്കുന്നു .
നൂറു വര്ഷം മുന്‍പ് ക്ഷേത്രത്തില്‍ നടന്ന ഒരു ആചാരം ആയല്ലേ ഇതിനെ കാണേണ്ടത് . അടിച്ചമര്‍ത്ത പെട്ട്കിടന്നിരുന്ന സ്ത്രീയുടെ ധാര്‍മ്മിക മൂല്യങ്ങള്‍ ഉത്സവ നാളില്‍ അധാര്‍മികതയുടെ ഉള്തലങ്ങളിലേക്ക് ശക്തിപ്രാപിച്ചു കടന്നിരുന്നു എന്നുള്ള സൂചനയാണ് ഇതില്‍ നിന്നും  വ്യക്തമാകുന്നത്. ഇതിനൊരു മറുവശം കൂടിയുണ്ട് . അന്നത്തെ പുരുഷ മേധാവികള്‍ക്ക് എന്തും ആകാമായിരുന്നു എന്നും സ്ത്രീത്വം ഒരു അടിമയെക്കളും ശോചനീയമായ അവസ്ഥയില്‍ ആയിരുന്നു വെന്നും വേണം മനസിലാക്കാന്‍ . അതുകൊണ്ടാണല്ലോ ഉത്സവ നാളില്‍ “എല്ലാവര്ക്കും free ആക്കിയത് “ അന്നത്തെ ജന്മിമാരുടെ നീചമായ ഭരണ സമ്പ്രദായം !! . അതിനു കൂട്ട് നിന്നതോ അന്നത്തെ ക്ഷേത്രവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ഹിന്ദുമത ക്ഷേത്ര മേലളന്മ്മാര്‍ തന്നെ . നൂറു വര്‍ഷങ്ങള്‍ക്കു ശേഷം ഇതൊന്നു എഴുതി വന്നപ്പോള്‍ എന്തേ സംഘ പരിവറിനു പൊള്ളിയോ ...
അതോ , ഈ ഒരു വിഷയം പൊക്കി പിടിച്ചു മത വികാരം ആളിക്കതിക്കാനുള്ള തന്ത്രമോ .....വോട്ടു പിടിക്കാനുള്ള ഒരു സൂത്രം....


ബിനു ജോസഫ് മയപ്പള്ളില്‍.     

No comments: