Friday, January 9, 2015

അഴിമതിക്ക് ലൈസെന്‍സ്



ഇന്ത്യയിലെ ആയുധ കച്ചവടത്തിന് ഇനിമുതല്‍ ദല്ലാള്‍മാര്‍  . കോടികള്‍ മറിയുന്ന ആയുധ ഇടപാടുകളില്‍ ഇടനിലക്കാരെ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു . ആയുധ നിര്‍മാതാക്കളായ വിദേശ കമ്പനികള്‍ക്ക് കരാര്‍ നേടിയെടുക്കാന്‍ ഇടനിലക്കാര്‍ക്ക് സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ അനുമതി നല്‍കുന്ന പുതിയ പ്രതിരോധ സംഭരണ നയം ഒന്നര മാസത്തിനകം പ്രാബല്യത്തില്‍ വരുമെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരികര്‍ വെളിപ്പെടുത്തി . ഇതോടെ പിന്നാമ്പുറത്ത് പ്രവര്‍ത്തിച്ചു വരുന്ന പ്രതിരോധ ദല്ലലുമാര്ക്കു കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭിക്കും . അതായതു , കടിഞ്ഞനില്ലാതെ അഴിമതി നടത്താം എന്നര്‍ത്ഥം . കരാര്‍ നേടിയെടുക്കാന്‍ ഭരണ നേതൃത്വത്തിനും ഉദ്യോഗസ്ഥര്‍ക്കും ഇടനിലക്കാര്‍ കൈക്കൂലി നല്കിയതുമായി ബന്ധപ്പെട്ടതാണ് കോളിളക്കം ഉണ്ടാക്കിയ bofers  മുതല്‍ tatra truck ആയുധ ഇടപാടുംയിട്ടു ബന്ധപ്പെട്ട കേസുകള്‍ .
തെഹല്‍കയുടെ വിഖ്യാതമായ “operation west end “  പ്രതിരോധ മേഖലയില്‍ ദല്ലാളുമാരുടെ ദുസ്വാധീനം തുറന്നു കാട്ടിയിട്ടുണ്ട് . രക്ഷ്ട്രീയക്കാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പണവും സ്ത്രീകളെയും നല്‍കി ഇല്ലാത്ത കമ്പനിയുടെ പേരില്‍ കരാര്‍ ഉറപ്പിക്കുന്നതിന്റെ ദ്രസ്യങ്ങളാണ് തെഹല്‍ക പുറത്തു വിട്ടത് . പ്രസ്തുത നയമാണ് മോഡി സര്‍ക്കാര്‍ തിരുത്തുന്നത് .  Bofers ആയുധ ഇടപാടില്‍ രാജീവ്‌ ഗാന്ധിയുടെ സ്വാധീനത്താല്‍ , സോണിയ ഗാന്ധി എത്ര ആയിരം കോടികളാണ് സ്വന്തം രാജ്യത്തെ ദല്ലലുമര്ക്കു കൊടുത്തു സഹായിച്ചത് .
ചുരുക്കു പറഞ്ഞാല്‍ , ഉദ്യോഗസ്ഥര്‍ക്കും രക്സ്ട്രീയ മേലാളന്മര്‍ക്കും  പെണ്ണ് കൂട്ടി കൊടുക്കാനും കൈക്കൂലി കൊടുക്കാനും ഒരു ലൈസന്‍സ് ആയി ഇപ്പോള്‍ ദല്ലലുമര്‍ക്ക് . നമ്മുടെ നാട്ടില്‍ , സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്നും , ജനങ്ങള്‍ക്ക് എന്തേലും കാര്യം സാധിച്ചു കിട്ടണമെങ്കില്‍ , ഈ പ്രക്രിയകള്‍ തീര്‍ച്ചയായും വേണ്ടി വരുന്നു . അപ്പോള്‍ പിന്നെ കോടികള്‍ മറിയുന്ന ആയുധ ഇടപാടുകളില്‍ നടക്കുന്ന കാര്യം പറയണോ........!!!!!


No comments: