Friday, January 9, 2015

വിസ തട്ടിപ്പിനിരയായി രണ്ടുമാസത്തെ ദുരിതം .






വിസ തട്ടിപ്പിനിരയായി സൌദിയിലെത്തി ദുരിതതിലകപ്പെട്ട എതു മലയാളികള്‍ ഒടുവില്‍ നാട്ടിലെത്തി . റിയാദ് അസ്സീസിയ മാര്‍ക്കറ്റില്‍ പോര്‍ട്ടര്‍ ജോലിക്കയാണ് ഇവര്‍ നാട്ടിലെ ഏജന്‍സി മുഖേന ഒന്നേകാല്‍ ലക്ഷം രൂപ വീതം നല്‍കി വിസ നേടിയത് . മികച്ച ശമ്പളവും താമസ സൌകര്യവും ആയിരുന്നു വാഗ്ദാനം . ദിവസം 200 മുതല്‍ 300 റിയാല്‍ വരെ ലഭിക്കുമെന്നും അതില്‍ 80 റിയാല്‍ കമ്പനിക്ക് നല്‍കിയാല്‍ മതിയെന്നുമാണ് ഇവരോട് പറഞ്ഞിരുന്നത് . ഇതൊക്കെ വിശ്വസിച്ച് റിയാദിലെത്തിയ ഇവര്‍ക്ക് വാഗ്ദാനം ചെയ്ത ജോലിയോ ശമ്പലമോ ലഭിച്ചില്ല . തുടര്‍ന്ന് റിയാദിലുള്ള മലയാളി എജെന്റ്റ് മാരെ സമീപിച്ചെങ്കിലും ഇവര്‍ കൈ ഒഴിഞ്ഞു . ഇവര്‍ നിയമ നടപടിക്ക് തുനിഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു . നാട്ടിലെ കുടുംബാങ്ങങ്ങളെ വിളിച്ചും ഭീഷണി പ്പെടുത്തി . ഒടുവില്‍ ഇക്കാര്യം ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍ പ്പെട്ടതോടെ ഇവര്‍ക്ക് നാട്ടിലെത്താനുള്ള വഴി തെളിഞ്ഞത് . എക്സിറ്റ് ലഭിച്ച എട്ടുപേര്‍ക്കും ടിക്കട്റ്റ് ലഭിച്ചത് അയല്‍വാസികളുടെ ശ്രമഫലമാണ്‌ . ഖത്തര്‍ എയര്‍ വെയ്സ് വിമാനത്തില്‍ ഇന്നലെ പുലര്‍ച്ചയോടെ ഇവര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി .   

No comments: